അനുബന്ധ വാര്‍ത്തകള്‍
- പുഴുവിന് ശേഷം സിബിഐ 5യിലും മമ്മൂട്ടിയോടൊപ്പം മാളവിക മേനോന് ?
- സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷ് എത്തും; സേതുരാമയ്യറെ സഹായിക്കാന്‍ ചാക്കോയായി
- ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കള്ളനാക്കുന്നു, കളിക്കളത്തിനു ശേഷം മുഴുനീള കള്ളന്‍വേഷം; നന്‍പകല്‍ നേരത്ത് മയക്കം ഹാസ്യചിത്രമെന്ന് റിപ്പോര്‍ട്ട്
- മമ്മൂട്ടിക്കൊപ്പം ജഗതിയും ! സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രം കാണുമെന്ന് സൂചന
- അഞ്ചാം തവണയും സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, മെഗാസ്റ്റാര്‍ എപ്പോള്‍ സെറ്റില്‍ എത്തും ? പൂജ ചിത്രങ്ങള്‍ കാണാം
'നമുക്ക് വണ്ടിയില്‍ പോയിരിന്ന് ഓരോന്ന് അടിച്ചാലോ' അശോകന്‍ മമ്മൂട്ടിയോട് ചോദിച്ചു; തന്റെ പ്രിയപ്പെട്ട ഡ്രിങ്ക് തീര്‍ക്കരുതെന്നായി മമ്മൂട്ടി
യവനിക, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അമരം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ് മമ്മൂട്ടിയും അശോകനും. സിനിമയിലെത്തിയ കാലം മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. സ്വാതന്ത്ര്യത്തോടു കൂടി മമ്മൂട്ടിയുടെ വാഹനത്തില്‍ കയറാനും വീട്ടില്‍ കയറി ചെല്ലാനും സാധിക്കുംവിധം മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് അശോകന് ഉള്ളത്.
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയുടെ ഷൂട്ടിങ് ദിനങ്ങളില്‍ താനും മമ്മൂട്ടിയും സമയം ചെലവഴിച്ചതിനെ കുറിച്ച് മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇടവേളകളില്‍ മമ്മൂട്ടിയുടെ വാഹനത്തില്‍ പോയിരിക്കുമെന്ന് അശോകന്‍ പറയുന്നു. 'മമ്മൂക്കയുടെ വാഹനത്തില്‍ ഒരു ചെറിയ ഫ്രിഡ്ജ് ഉണ്ട്. അതില്‍ എപ്പോഴും പിസ്ത മില്‍ക്ക് ഷെയ്ക്ക് ഉണ്ടാകും. മമ്മൂക്ക അത് കുടിക്കുമ്പോള്‍ ഒരു ഗ്ലാസ് എനിക്കും തരും. ഇടയ്‌ക്കെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയോട് ചോദിക്കും 'നമുക്ക് വണ്ടിയില്‍ പോയിരിന്ന് ഓരോന്ന് അടിച്ചാലോ' എന്ന്. 'നീ അത് മുഴുവന്‍ കുടിച്ച് തീര്‍ക്കോ' എന്ന് മമ്മൂക്ക എന്നോട് ചോദിക്കും. അങ്ങനെ മമ്മൂക്കയുമായി ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ട്,' അശോകന്‍ പറഞ്ഞു.
അടുത്ത ലേഖനം