1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anuragam Title Motion Poster

'പലരും എനിക്ക് ഹീറോ ആവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നീ എന്നെ വിശ്വസിച്ചു കൂടെ നിന്നു';അനുരാഗം സിനിമയെക്കുറിച്ച് നടന്‍ അശ്വിന്‍

Aswin Jose  Anuragam Title Motion Poster | Lakshminath Creations & Satyam Cinemas | Shahad | ASWIN JOSE
പ്രണയിക്കാന്‍ പ്രായമുണ്ടോ ? എപ്പോഴെങ്കിലും ഈ ഒരു ചോദ്യം മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമാണ് അനുരാഗം എന്ന പുതിയ സിനിമ. മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അല്പം കോമഡി ഒക്കെ ചേര്‍ത്താണ് പറയുന്നത്.
ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ അശ്വിന്‍ അഭിനയിക്കുന്നുണ്ട്. താരം തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.കഥ എഴുതി അഭിനയിക്കുക,
കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹമായിരുന്നുവെന്ന് അശ്വിന്‍ പറയുന്നു.
 
അശ്വിനിന്റെ വാക്കുകള്‍ 
 
 ദൈവത്തിന് നന്ദി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.
 കഥ എഴുതി അഭിനയിക്കുക,
കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹമായിരുന്നു അങ്ങനെ സിനിമയില്‍ ചെയ്യണം എന്ന്.
 ആദ്യ തിരക്കഥ എഴുതുന്നത് 17ആം വയസില്‍ ആണ്. ഈ കഴിഞ്ഞ ഓഗസ്റ്റില്‍ എനിക്ക് 28 ആയി. നീണ്ട 11 വര്‍ഷം എടുത്തു എനിക്ക് ആ സ്വപ്നം സാധിച്ചെടുക്കാന്‍.
 
ഷഹദേ നീ എന്നും ആഗ്രഹിച്ചത് നല്ല സിനിമയുടെ ഡേറ്റിനു ആണ്. മറ്റു പലരും എനിക്ക് ഹീറോ ആവാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ നീ എന്നെ വിശ്വസിച്ചു കൂടെ നിന്നു. അത് ഒരു ഒന്നൊന്നര നില്‍പ്പായി പോയല്ലേടാ.. Your ക്ഷമ, പ്ലാനിങ് ഒകെ കൊണ്ടാണ് ഇന്ന് എനിക്ക് എന്റെ സ്വപ്നം നടത്തി എടുക്കാന്‍ സാധിച്ചത്.
 
ജോണി ചേട്ടാ ചങ്ങനാശ്ശേരിയില്‍ ഉള്ള വീട്ടില്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു കാര്യം പറഞ്ഞു , പിള്ളേരെ ഈ സിനിമ നമ്മള്‍ ചെയുന്നു. അത് പറഞ്ഞു സുധേഷേട്ടനിലേക്കു എത്തിയതും പ്രേമേട്ടന്‍ ഒപ്പം വന്നതും ഒക്കെ, ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള ബിഗ് ടിക്കറ്റ് ആയിരുന്നു...
 
സിനിമയെ പറ്റി വരും ദിവസങ്ങളില്‍ കൂടുതല്‍ പറയുന്നതാണ്. ഇപ്പോ സിനിമയുടെ ടൈറ്റിലും ക്രൂവിനെയും കഥാപാത്രങ്ങളെയും പരിചയപെടുത്തുന്നു. എല്ലാവരും ഒന്ന് ഷെയര്‍ ചെയ്തു സഹായിക്കണം.
 
 
അടുത്ത ലേഖനം
25-ാം വിവാഹ വാര്‍ഷികം,ഭാര്യയെ ചേര്‍ത്തുപിടിച്ച് നടന്‍ നന്ദു