'പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും'; വിവാഹത്തിന് പിന്നാലെ പരിഹാസ കമന്റുകള്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (11:37 IST)
തമിഴ് സിനിമ നിര്‍മാതാവായ രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു വിവാഹിതരായത്. പ്രണയത്തിലായിരുന്ന രണ്ടാളും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനിടയ്ക്ക് രണ്ടാള്‍ക്കും എതിരെ സൈബര്‍ അറ്റാക്കുകളും ഉയരുന്നു. രണ്ടാളുടെയും രണ്ടാം വിവാഹമാണ്.
പണം നോക്കിയാണ് നടി കൂടിയായ മഹാലക്ഷ്മി നിര്‍മ്മാതാവായ രവീന്ദരിനെ വിവാഹം ചെയ്തത് എന്ന തരത്തിലുള്ള പരിഹാസ കമന്റുകളാണ് വിവാഹ ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്.പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും തുടങ്ങിയ കമന്റുകളും ബോഡി ഷെയ്മിങ്ങും താരദമ്പതിമാര്‍ക്കെതിരെ നടക്കുന്നു.മഹാലക്ഷ്മി- രവീന്ദരിന് പിന്തുണയെ അറിയിച്ചും നിരവധിപേര്‍ എത്തുന്നു. ലിബ്ര പ്രൊഡക്ഷന്റെ രവീന്ദരിന്റെ സ്വന്തമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :