25-ാം വിവാഹ വാര്‍ഷികം,ഭാര്യയെ ചേര്‍ത്തുപിടിച്ച് നടന്‍ നന്ദു

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (11:48 IST)
നടന്‍ നന്ദുവിന്റെ 25-ാം വിവാഹ വാര്‍ഷികമാണ്. ഭാര്യയെ ചേര്‍ത്തുപിടിച്ചാണ് ഒന്നിച്ച് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷം നടന്‍ പങ്കിട്ടത്. 1997ല്‍ ആയിരുന്നു നന്ദു കവിത നന്ദലാലിനെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

'25, ഇപ്പോഴും മുന്നോട്ട് നീങ്ങുന്നു. ദൈവമേ നന്ദി'-നന്ദു കുറിച്ചു.

നന്ദുവിന് ആദ്യത്തെ കുഞ്ഞ് ജനിച്ചത് 1999ലായിരുന്നു.നന്ദിത എന്നാണ് മകളുടെ പേര്.2013ല്‍ മകന്‍ കൃഷന്‍ ജനിച്ചു.


ടേബിള്‍ ടെന്നീസ് കോച്ച് കൃഷ്ണമൂര്‍ത്തിയുടെയും സംഗീതജ്ഞ സുകുമാരിയുടെയും മകനാണ് നന്ദു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :