കായംകുളം കൊച്ചുണ്ണിയും ആറാട്ടുപുഴ വേലായുധപ്പണിക്കരും,പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് ഇനി 5 ദിവസം കൂടി

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (10:10 IST)
പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് ഇനി 5 ദിവസം കൂടി. സെപ്റ്റംബര്‍ 8ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് കൊല്ലത്തോളമുള്ള കഠിനാധ്വാനമാണ് സിജു വില്‍സനെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.

സുദേവ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പടവീടന്‍ നമ്പി.തിരുവാതാംകൂര്‍ സേനയിലെ രണ്ടാം പടനായകനാണ്. തന്റെ അധികാരത്തിന്റെ ഗര്‍വ്വ് സാധാരണക്കാരന്റെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥന്‍.സുദേവ് അതിമനോഹരമാക്കിയിരിക്കുന്നു പടവീടന്‍ നമ്പിയേ എന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.

കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ ചെമ്പന്‍ വിനോദ് ആണ് എത്തുന്നത്.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :