അനുബന്ധ വാര്‍ത്തകള്‍
- സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു; ദുരൂഹത
- സിനിമ-സീരിയല്‍ ലോകം ആഘോഷമാക്കിയ വിവാഹം, ഒടുവില്‍ വിവാഹമോചനം; മഞ്ജു പിള്ളയും മുകുന്ദന് മേനോനും വേര്‍പിരിഞ്ഞത് അഭിപ്രായഭിന്നതകളുടെ പേരില്‍
- സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണ് വിവാഹിതയാകുന്നു; വരന് സീരിയല്‍ നടന്‍ തന്നെ
- സീമ ശരണ്യക്ക് ആരായിരുന്നു? ചേച്ചിയോ, അമ്മയോ,അതോ ദൈവമോ; കുറിപ്പുമായി നടന്‍ കിഷോര്‍ സത്യ
- 'കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകില്ല'; കാരണം പറയാതെ ആര്യ
വീഡിയോ കോള്‍ തട്ടിപ്പ്, സുഹൃത്തിന് സംഭവിച്ച അനുഭവം തുറന്നു പറഞ്ഞ് നടന്‍ അനീഷ് രവി
പുതിയ രീതിയില്‍ പണം തട്ടുന്ന സംഘത്തെക്കുറിച്ച് നടന്‍ അനീഷ് രവി. സുഹൃത്തിന് സംഭവിച്ച അനുഭവം പങ്കുവെച്ചു കൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് നടന്‍ പറയുന്നത്.വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തിയാണ് തട്ടിപ്പ്.
അനീഷിനൊപ്പം സീരിയലില്‍ പ്രവര്‍ത്തിക്കുന്ന കലാസംവിധായകന്‍ അനിലിന് സംഭവിച്ച കാര്യം ആണ് നടന്‍ പറയുന്നത്. സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് വീഡിയോ കോള്‍ വരുകയും. വീഡിയോ കോള്‍ എടുത്ത് സമയത്ത് ഒരു പെണ്‍കുട്ടി വസ്ത്രം മാറ്റുന്നതാണ്. ഇത് കണ്ടയുടന്‍ വീഡിയോ ഓഫ് ആക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളും വ്യാജമായി എഡിറ്റ് ചെയ്ത വീഡിയോയും പങ്കു വെച്ചു കൊണ്ടാണ് ഭീഷണി.11,500 രൂപ കൊടുത്തില്ലെങ്കില്‍ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
സമാനമായ രീതിയിലുള്ള ഭീഷണി നേരിടുന്ന നിരവധിപ്പേര്‍ സിനിമ സീരിയല്‍ രംഗത്തുണ്ടെന്നാണ് അനീഷ് പറയുന്നത്.