1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. AMMA session today

'അമ്മ' നിർവാഹക സമിതി യോഗം ഇന്ന്: താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കുന്നത് ചർച്ചയാകും

താരസംഘടന
കൊച്ചി: താരസംഘടനയായ അമ്മയുടെ നിർവാഹകസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ചെന്നൈയിലുള്ള പ്രസിഡന്റ് മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത് യോഗത്തിൽ ചർച്ചയായേക്കും.
 
അതേസമയം പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളും അമ്മ ചർച്ചചെയ്യും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഉയരെയിൽ സിദ്ദിഖിനൊപ്പം പാർവതി അഭിനയിച്ചപ്പോൾ എവിടെയായിരുന്നു ഡബ്ലിയുസിസി? രാജികത്ത് പുറത്തുവിട്ട് വിധു വിൻസെന്റ്