ജീത്തു ജോസഫ് പ്രതിഫലം കുറച്ചു, മറ്റ് സംവിധായകരും പ്രതിഫലം ചുരുക്കുന്നതായി സൂചന

കെ ആര്‍ അനൂപ്| Last Modified ശനി, 4 ജൂലൈ 2020 (19:39 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കാൻ ഇരിക്കെ
സംവിധായകൻ ജിത്തു ജോസഫ് പ്രതിഫലം കുറച്ചു എന്നതാണ് പുതിയ
റിപ്പോർട്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുവാൻ പ്രതിഫലം കുറയ്ക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സിനിമാതാരങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 17ന് ഷൂട്ടിങ് ആരംഭിക്കും. അതേസമയം മലയാളം ചലച്ചിത്ര മേഖല പതിയെ പഴയ രീതിയിലേക്ക് നീങ്ങുകയാണ്. ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ഖാലിദ് റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഇതിനകം തന്നെ സിനിമകളുടെ
നിർമാണ ജോലികൾ ആരംഭിച്ചുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :