1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. AMMA president election

മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്, ആ‌ശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ

അമ്മ
താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. അതേസമയം സംഘടനയുടെ വൈസ് പ്രസിഡന്റ് പദവികളിൽ രണ്ട് വനിതകൾ എത്തിയെന്നതാണ് തിരെഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത.
 
ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറി ആയി ജയസൂര്യയേയും തിരെ‌ഞ്ഞെടുത്തു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്.  തുടര്‍ച്ചയായ 21ആം വർഷമാണ് ഇടവേള ബാബു സെക്രട്ടറി, ജനറല്‍ സെക്രട്ടറി പദവികളിൽ തിരെഞ്ഞെടുക്കപ്പെടുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒടുവില്‍ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നു, റിലീസിനൊരുങ്ങി ആരവിന്ദ് സ്വാമി-തൃഷ ചിത്രം