അനുബന്ധ വാര്‍ത്തകള്‍
- സൗരവ് ഗാംഗുലിയുടെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ചു, അമ്മ ഉൾപ്പടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ
- കൊവിഡ് പ്രതിസന്ധിയിൽ നിർമാതാക്കൾക്കൊപ്പം നിന്ന് അമ്മ: പ്രതിഫലം കുറയ്ക്കാൻ താരങ്ങൾക്ക് കത്തയച്ചു
- പ്രഭാസിന്റെ സിനിമയല്ലേ, ദീപിക പ്രതിഫലം കുത്തനെയങ്ങ് കൂട്ടി !
- മകള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടെട്ടെയെന്ന് സ്വപ്ന സുരേഷിന്റെ അമ്മ
- 'അമ്മ' നിർവാഹക സമിതി യോഗം ഇന്ന്: താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് ചർച്ചയാകും
പ്രതിഫലം കുറയ്‌ക്കാമെന്ന് അഭിനേതാക്കൾ, ശതമാനക്കണക്കുകൾ വേണ്ടെന്ന് അമ്മ
അഭിനേതാക്കളുടെ പ്രതിഫലം കുറയ്‌ക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ. ഇക്കാര്യത്തിൽ ശതമാനക്കണക്കുകൾ ആവശ്യമില്ലെന്നും സിനിമയുടെ സാഹചര്യം എന്താണെന്ന് നോക്കി നിർമാതാവിനും അഭിനേതാവിനും തന്നെ അക്കാര്യം തീരുമാനിക്കാമെന്നുമാണ് അമ്മ പറയുന്നത്.
അഭിനേതാക്കളും അണിയറപ്രവർത്തകരും തങ്ങളുടെ പ്രതിഫലം പകുതിയാക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. എന്നാൽ അത്തരത്തിൽ കൃത്യമായ ഒരു കണക്കിന്റെ ആവശ്യമില്ലെന്നാണ് അമ്മയുടെ നിലപാട്.നിലവിലെ സാഹചര്യമനുസരിച്ച് എത്രമേൽ സഹകരിക്കാനും അംഗങ്ങൾ തയ്യാറാവണമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.