പ്രഭാസിന്‍റെ സിനിമയല്ലേ, ദീപിക പ്രതിഫലം കുത്തനെയങ്ങ് കൂട്ടി !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ജൂലൈ 2020 (20:12 IST)
പ്രഭാസ് നായകനായെത്തുന്ന രാധേ ശ്യാം എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ‘രാധേ ശ്യാം’ പ്രഭാസിന്‍റെ ഇരുപതാമത്തെ സിനിമയാണ്. എന്നാല്‍ ഇരുപത്തിയൊന്നാമത്തെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും കാര്യങ്ങളും പ്രഭാസ് ഇതിനൊപ്പം തന്നെ നീക്കുന്നുണ്ട്. നാഗ് അശ്വിനാണ് പ്രഭാസിന്‍റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക.

വൈജയന്തി മൂവീസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിനുശേഷം ഈ ചിത്രത്തിൽ നായികയായി നിരവധി താരങ്ങളുടെ പേരുകൾ പ്രചരിച്ചിരുന്നു. ഒടുവില്‍ നിര്‍മ്മാതാക്കള്‍ ദീപികയിലേക്ക് എത്തുകയായിരുന്നു.

ചിത്രത്തിന്റെ ഭാഗമാകാൻ ദീപിക സമ്മതിച്ചെങ്കിലും വലിയ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. നടിയുടെ പ്രതിഫലം ഒരു തെലുങ്കു ചിത്രത്തിലെ നായിക വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം ആയിരിക്കും. ദീപികയെ അഭിനയിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും ദീപിക ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :