സിനിമയെ സ്വപ്നം കണ്ടുറങ്ങുന്ന ഇന്ത്യൻ ജനതയ്ക്ക് എന്നും സ്ക്രീനിൽ തങ്ങളുടെ ആരാധനപാത്രങ്ങളായി സൂപ്പർ സ്റ്റാറുകൾ ഉണ്ടായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ ബോളിവുഡിനത് രാജ് കപൂറും ദിലീപ് കുമാറും പിന്നാലെ ദേവാനന്ദുമായിരുന്നു. പിന്നീട് ഈ ശ്രേണിയിലേക്ക് ഒരു പുതിയ താരം എത്തിപ്പെടാൻ ഏതാനും വർഷങ്ങൾ വേണ്ടിവന്നു. 1969ൽ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ അരങ്ങേറിയെങ്കിലും ഇന്ത്യൻ സിനിമയുടെ താരചക്രവർത്തി പദത്തിലെത്താൻ അമിതാഭിന് പിന്നെയും ഏറെകാലം കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ രാജേഷ് ഖന്ന...