പുതിയ താരങ്ങൾക്ക് മമ്മൂട്ടിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്, ഇപ്പോഴും പുതുമ നൽകാൻ അദ്ദേഹത്തിനാകുന്നു : കാളിദാസ് ജയറാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (16:12 IST)
2022ൽ പുതിയ സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് മലയാളത്തിൻ്റെ മെഗാസ്റ്റാർ. അടുത്തിടെയിറങ്ങിയ റോഷാക്കും നിരൂപക പ്രശംസയ്ക്ക് പാത്രമാകുമ്പോൾ മമ്മൂട്ടിയെ കുറിച്ച് കാളിദാസ് ജയറാം അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

സിനിമയിൽ അഭിനയിക്കുന്നതിന് ഒരുപാട് സാങ്കേതികകൾ ഉണ്ടായിരിക്കാം.നിങ്ങൾക്ക് അഭിനയം പഠിപ്പിക്കാനാകില്ല. നിങ്ങൾക്ക് ഒരുപാട് പ്രതിഭയുമായി ജനിക്കാം എന്നാൽ ഒരു അഭിനേതാവായി നിലനിൽക്കണമെങ്കിൽ അതിനെ തേച്ചുമിനുക്കേണ്ടതായുണ്ട്. ഉദാഹരണമായി മമ്മൂട്ടി സർ. ഒരു മനോഹരമായ നടനായി അദ്ദേഹം രൂപാന്തരപ്പെട്ടു എന്നതാണ്. അദ്ദേഹത്തിൻ്റെ പുതിയ സിനിമകളിൽ നിന്ന് പോലും പുതുതലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ട്.

അദ്ദേഹത്തിൻ്റെ അഭിനയം ഒരുപാട് സൂക്ഷമാണ്. പല അടരുകളും എളുപ്പത്തിൽ പ്രതിഫലിപ്പിക്കുന്നു. നിങ്ങൾക്കൊരിക്കലും അദ്ദേഹം 80കളിൽ അഭിനയം തുടങ്ങിയതാണെന്ന് തോന്നില്ല. സിനിമയ്ക്കൊപ്പം തന്നെ ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹവും വളർന്നതാണ് അതിന് കാരണം.അതൊരു പ്രോസസാണ്. അതാണ് ഏറ്റവും മികച്ച അഭിനയമായി എനിക്ക് തോന്നുന്നത്. കാളിദാസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :