അനുബന്ധ വാര്‍ത്തകള്‍
- മകന് മാര്‍ക്ക് ആന്റണിയുടെ ഒന്നാം പിറന്നാള്‍, സീസറിന്റെ കോസ്റ്റ്യൂമില്‍ ജിനു ജോസഫ്
- മമ്മൂട്ടിയും ഷൂട്ടിംഗ് തിരക്കുകളിലേക്ക്, ഭീഷ്മ പര്‍വ്വം ചിത്രീകരണം പുനരാരംഭിച്ചു
- 'മെഗാസ്റ്റാറിന്റെ മാസ്സ് എന്‍ട്രി'; ചിത്രം വൈറലാകുന്നു
- പാര്‍വതിക്കൊപ്പമുള്ള പുഴുവിലും മമ്മൂട്ടിക്ക് ഇതേ രൂപം ? പുത്തന്‍ ലുക്ക് ചര്‍ച്ചയാകുന്നു
- പാര്‍വതിക്കൊപ്പമുള്ള പുഴുവിലും മമ്മൂട്ടിക്ക് ഇതേ ലുക്ക് ?
അമലുമായി ഗാഢമായ സൗഹൃദം, ഒടുവില്‍ അത് പ്രണയമായി; വിവാഹ ജീവിതത്തെ കുറിച്ച് പ്രിയനടി ജ്യോതിര്‍മയി
'എന്റെ വീട് അപ്പൂന്റേം' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജ്യോതിര്‍മയി. ഇപ്പോള്‍ സിനിമാ രംഗത്ത് അത്ര സജീവമല്ലെങ്കിലും തന്നെ ചലഞ്ച് ചെയ്യുന്ന ഒരു നല്ല കഥാപാത്രം വന്നാല്‍ അത് ചെയ്യുമെന്ന നിലപാടിലാണ് താരം. സംവിധായകന്‍ അമല്‍ നീരദ് ആണ് ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി. താനും അമലുമായുള്ള ബന്ധത്തെ കുറിച്ചും അമല്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും ജ്യോതിര്‍മയി മനസ് തുറന്നു. പണ്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജ്യോതിര്‍മയി മനസ് തുറന്നിരിക്കുന്നത്.
' പതുക്കെ വളര്‍ന്ന് വന്ന ഗാഢമായ ഒരു സൗഹൃദമാണ് അമലിന് എനിക്കും ഇടയിലുണ്ടായിരുന്നത്. ഒരു പ്രണയ നിമിഷം എന്നത് ഓര്‍ത്തെടുത്ത് പറയാന്‍ സാധിക്കില്ല. സൗഹൃദം ഗാഢമായപ്പോഴാണ് എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ജീവിതം ഒരുമിച്ച് ആരംഭിച്ച് കൂടാ എന്ന ചിന്ത വരുന്നത്. അമല്‍ റിസര്‍വ്ഡ് ആണ്. അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്,' ജ്യോതിര്‍മയി പറയുന്നു.
അമലിനെ ജീവിതപങ്കാളിയാക്കാന്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് തന്നെ കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷമായിരുന്നുവെന്ന് ജ്യോതിര്‍മയി പറയുന്നു. കരഞ്ഞ് വിളിച്ച് നടന്നിരുന്നില്ല എങ്കിലും പലപ്പോഴായി നേരിടേണ്ടി വന്ന പ്രതിസന്ധികളാല്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടുമ്പോള്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമലെന്നും ജ്യോതിര്‍മയി പറഞ്ഞു. അമലിനോടൊപ്പമുള്ള ജീവിതം വളരെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു തണല്‍ മരത്തിന് കീഴില്‍ ഇരിക്കുന്നപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു.