മമ്മൂട്ടിയും ഷൂട്ടിംഗ് തിരക്കുകളിലേക്ക്, ഭീഷ്മ പര്‍വ്വം ചിത്രീകരണം പുനരാരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (12:58 IST)

മോഹന്‍ലാലിന്റെ ബ്രോ ഡാഡി ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു.ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ഷൂട്ടിങ് പുനരാരംഭിച്ചു. എറണാകുളത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.

10 ദിവസത്തോളം വേണ്ടിവരും മമ്മൂട്ടിയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്നാണ് കേള്‍ക്കുന്നത്.ഭീഷ്മ പര്‍വ്വം ഷൂട്ടിംഗ് ഈ വര്‍ഷം ആദ്യം ഫെബ്രുവരി 21നാണ് ആരംഭിച്ചത്. ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ഭീഷ്മ പര്‍വ്വം. അതിനാല്‍ തന്നെ മമ്മൂട്ടിയുടെ മാസ്സ് കഥാപാത്രത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും.പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അമല്‍ നീരദിനൊപ്പം മെഗാസ്റ്റാര്‍ ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളിലാണ് എല്ലാവരും.

ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :