ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍, കുഞ്ചാക്കോ ബോബനെ കുറിച്ച് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (10:16 IST)

അഞ്ചാം പാതിരാ യ്ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആറാം പാതിരാ'. മിഥുന്‍ മാനുല്‍ തോമസ്, കുഞ്ചാക്കോ ബോബന്‍, നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം, എഡിറ്റര്‍ സൈജു ശ്രീധരന്‍ എന്നിവര്‍ പുതിയ ചിത്രത്തിനായി വീണ്ടും കൈകോര്‍ക്കുകയാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകളുമായി നിര്‍മാതാവ് ആഷിക് ഉസ്മാന്‍.

'എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍ക്ക് ജന്മദിനാശംസകള്‍.നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും മികച്ച ജന്മദിനം ഉണ്ടാകട്ടെ, ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ . കുഞ്ചാക്കോ ബോബന് നല്ലൊരു ജന്മദിനം ആശംസിക്കുന്നു ഒപ്പം
ഒരുമിച്ചുളള സിനിമകളും'-ആഷിക് ഉസ്മാന്‍ കുറച്ചു.


ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ ചിത്രം തല്ലുമാല നിര്‍മ്മിക്കുന്നത് ആഷിക് ഉസ്മാനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :