പത്താനിലും ജവാനിലും കാമിയോ റോളുകൾ, പുഷ്പയ്ക്ക് വേണ്ടി 2 വേഷങ്ങളും അല്ലു അർജുൻ വേണ്ടെന്ന് വെച്ചതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (18:33 IST)
ഹിന്ദി ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച പത്താന് ശേഷം റിലീസ് ചെയ്യുന്ന ആറ്റ്‌ലി- ഷാറൂഖ് ഖാൻ ചിത്രമായ ജവാനിൽ ഒരു കാമിയോ റോളിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.എന്നാൽ അല്ലു അർജുൻ ഈ ഓഫർ നിരസിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

അല്ലു അർജുൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ പുഷ്പയുടെ രണ്ടാം ഭാഗചിത്രീകരണത്തിനായി ഈ റോൾ താരം വേണ്ടെന്ന് വെച്ചെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പത്താനിലേക്കും ഒരു കാമിയോ റോളിനായി താരത്തെ പരിഗണിച്ചിരുന്നെങ്കിലും ഈ ഓഫറും അല്ലു അർജുൻ നിരസിച്ചിരുന്നു. തെലുങ്കിന് പുറമെ നോർത്ത് ഇന്ത്യയിലും ബംഗ്ലാദേശിലുമെല്ലാം പുഷ്പ വൻ വിജയമായിരുന്നു. നിലവിൽ മലയാള സൂപ്പർ താരം ഫഹദ് ഫാസിലുമൊത്ത് വിൻ്റെ ചിത്രീകരണത്തിലാണ് അല്ലു അർജുൻ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :