കെ.എസ്.ആർ.ടി.സി : പത്തനംതിട്ട ഡിപ്പോയ്ക്ക് അഭിമാനം

തിരുവനന്തപുരം| എ കെ ജെ അയ്യർ| Last Updated: വെള്ളി, 17 ഫെബ്രുവരി 2023 (16:47 IST)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്ക് സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ഡിപ്പോ ആയി ഡിപ്പോയ്ക്ക് പുരസ്കാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഡി.ടി.ഒ തോമസ് മാത്യു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. നിലവിൽ ഡിപ്പോയുടെ പ്രതിമാസ ശരാശരി വരുമാനം മൂന്നര കോടി രൂപയാണ്.

കഴിഞ്ഞ ആറ്‌ മാസത്തെ പ്രവർത്തനം വിലയിരുത്തിയാണ് പത്തനംതിട്ട ജില്ലയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇവിടെയുള്ള 25 സൂപ്പർ ക്ലാസ് സർവീസുകളിൽ ഏറ്റവുമധികം വരുമാനം പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസിനാണ്. ഇവിടെ പ്രതിദിനം ശരാശരി 60000 രൂപ കിട്ടുന്നുണ്ട്. ഇവിടെ നിന്നുള്ള എല്ലാ ഷെഡ്യൂളുകളും ലാഭകരമാണെന്നാണ് റിപ്പോർട്ട്.

നിലവിൽ ഇവിടത്തെ 60 ഷെഡ്യൂളുകളിൽ നിന്ന് പ്രതിദിനം പത്ത് ലക്ഷം രൂപയാണ് ടാർഗറ്റ് നിശ്‌ചയിച്ചിരിക്കുന്നത് എങ്കിലും ഇവിടെ പതിനൊന്നു - പതിനഞ്ചു ലക്ഷം രൂപവരെ വരുമാനം ഉണ്ട്. നിലവിലെ മികച്ച നേട്ടത്തിനൊപ്പം പത്തനംതിട്ട നിന്ന് തിരുനെല്ലിക്ക് പുതിയൊരു റൂട്ടും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :