പമ്പാനദിയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 18 ഫെബ്രുവരി 2023 (19:52 IST)
പമ്പാനദിയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമണ്‍ ഭാഗത്താണ് അപകടം. ചെട്ടിക്കുളങ്ങര സ്വദേശി എബിന്‍, കണിമങ്കലം സ്വദേശികളായ മെറിന്‍, മെസിന്‍ എന്നിവരാണ് ഒഴിക്കില്‍പ്പെട്ടത്.

മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയവരാണ് മൂന്ന് പേരും. കുളിക്കാന്‍ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്നുള്ള സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :