1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Akhil Marar about oommenchandi

'ഇത്രയേറെ സ്‌നേഹിച്ച ജനനേതാവ് വേറെയില്ല';ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

Akhil Marar  അഖില്‍ മാരാര്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍.  താന്‍ ഇത്രയേറെ സ്‌നേഹിച്ചതും ആരാധിച്ചതുമായ ഒരു ജനനേതാവ് വേറെയില്ലെന്ന് അദ്ദേഹം പറയുന്നു.
 
'ഞാന്‍ ഇത്രയേറെ സ്‌നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല.. ജനങ്ങളെ ഇത്രയേറെ സ്‌നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല... കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍... നേരിന്ന് നേരായ നേര്‍ വഴി കാട്ടിയോന്‍ ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോന്‍ ഒപ്പം നടന്നവര്‍ കൂടെ ചിരിച്ചവര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച നാളില്‍ ആരോപണത്തിന്റെ കൂരമ്പുകള്‍ , കൊണ്ട് വില്ല് കുലച്ചു നിന്ന നാളില്‍ മന്ദ ഹാസത്താല്‍ കൂരമ്പ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്.. വിട,'-അഖില്‍ മാരാര്‍ കുറിച്ചു.

അതേസമയം ബാംഗ്ലൂരില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഉടന്‍ എത്തിക്കും എന്നാണ് വിവരം. തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം ദര്‍ബാര്‍ ഹാളിലും കെപിസിസിയിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. പുതുപ്പള്ളിയില്‍ നാളെയാണ് സംസ്‌കാരം.
 
 
അടുത്ത ലേഖനം
നൂറുകണക്കിന് ആളുകള്‍ കാത്തുനില്‍ക്കുന്നു,ആവശ്യങ്ങളും വിഷമങ്ങളും നേരില്‍കണ്ട് പറയുന്നു, ക്ഷമയോടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രി, ബഹുമാനം തോന്നിപ്പിച്ച നിമിഷത്തെക്കുറിച്ച് നടി നില്‍ജ