ഉമ്മന്‍ചാണ്ടിയുടെ മരണം: സംസ്ഥാനത്തെ ബാങ്കുകള്‍ക്കും ഇന്ന് അവധി

ഇന്ന് പുലര്‍ച്ചെ 4.25 നാണ് ഉമ്മന്‍ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്

രേണുക വേണു| Last Modified ചൊവ്വ, 18 ജൂലൈ 2023 (08:28 IST)

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം. കേരളത്തില്‍ ഇന്ന് ബാങ്കുകളും പ്രവൃത്തിക്കില്ല. കാലിക്കറ്റ്, കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിലായി നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കില്ല.

ഇന്ന് പുലര്‍ച്ചെ 4.25 നാണ് ഉമ്മന്‍ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായ അദ്ദേഹം കുറച്ച് നാളുകളായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട്. മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത കേരളത്തെ അറിയിച്ചത്. 79 വയസ്സായിരുന്നു.

രണ്ട് തവണകളായി ഏഴ് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ നേതാവാണ് ഉമ്മന്‍ചാണ്ടി. തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ്. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ജയിച്ച് ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയത്. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമാണ്.

ഭാര്യ - മറിയാമ്മ (കനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥ)

മക്കള്‍ - മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...