അനുബന്ധ വാര്‍ത്തകള്‍
- അജിത്തിന്റെ ‘വലിമൈ’യില്‍ ജോണ്‍ ഏബ്രഹാം, തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ !
- ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവ്, പുതിയ റോളിൽ ജാക്ക് കാല്ലിസ്
- 'വലിമൈ'യിൽ അജിത്തിൻറെ തകർപ്പൻ ആക്ഷൻ സീനുകൾ, ഞെട്ടിക്കുന്ന ബൈക്ക് അഭ്യാസം!
- വലിമൈയിൽ ഐപിഎസ് ഓഫീസറായായി അജിത്ത്, പുതിയ വിശേഷങ്ങൾ ഇതാ !
- അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ !
അജിത്ത് ദക്ഷിണാഫ്രിക്കയിലേക്ക്, 'വലിമൈ' ചിത്രീകരണം അവസാനഘട്ടത്തിൽ !
അജിത്തിന്റെ അറുപതാമത്തെ ചിത്രമായ 'വാലിമൈ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. നിരവധി ആക്ഷൻ സീക്വൻസുകളുള്ള ചിത്രത്തിൽ ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കാനായി 'വലിമൈ' ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അടുത്തിടെ ടീം ഒരു ഹസ്വ ഷെഡ്യൂൾ പൂർത്തിയാക്കി.
ചില പ്രധാന ആക്ഷൻ സീക്വൻസുകളുടെ ചിത്രീകരണത്തിനായാണ് സംവിധായകന്‍ എച്ച് വിനോദും സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. സ്റ്റണ്ട് രംഗങ്ങൾ അവിടെ ചിത്രീകരിക്കും എന്നാണ് വിവരം. ഈ ദക്ഷിണാഫ്രിക്കൻ ഷെഡ്യൂളിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
2019 ഡിസംബറിലാണ് വലിമൈ ചിത്രീകരണം ആരംഭിച്ചത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നീളുകയായിരുന്നു. ബോണി കപൂറാണ് സിനിമ നിർമ്മിക്കുന്നത്.