ഡബിൾ റോളിൽ വിക്രം, 'കോബ്ര' ചിത്രീകരണം അവസാനഘട്ടത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (21:50 IST)
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് 'കോബ്ര'. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസറിനും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിനകം തന്നെ 13 ദശലക്ഷം ആളുകൾ ടീസർ കണ്ടു കഴിഞ്ഞു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം ഡബിൾ റോളിൽ എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

സംവിധായകൻ തന്നെ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകി എന്നും പറയപ്പെടുന്നു. വിക്രം കണക്ക് അധ്യാപകനായി എത്തുന്നു എന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇരുമുഖൻ എന്ന ചിത്രത്തിൽ വിക്രം നേരത്തെ ഡബിൾ റോളിൽ എത്തിയിരുന്നു. അദ്ദേഹം ഡബിൾ റോളിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കും ഇത്.

വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 7 സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :