ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവ്, പുതിയ റോളിൽ ജാക്ക് കാല്ലിസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (12:18 IST)
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസമായ ജാക്ക് കാല്ലിസ് പുതിയ റോളിലെത്തുന്നു. ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായാണ് കാല്ലിസ് ഇത്തവണ എത്തുന്നത്. ശ്രീലങ്കയ്ക്കെതിരായ പാരമ്പരയിലാണ് നിയമനം.അതേസമയം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലും കാല്ലിസ് ഇംഗ്ലണ്ട് ടീമിനൊപ്പം തുടരുമോ എന്നതിൽ വ്യക്തതയില്ല.

കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കാല്ലിസ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായിരുന്നു.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 8 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിട്ടുള്ള കാല്ലിസ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :