1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ajayante Randam Moshanam Asianet

'അജയന്റെ രണ്ടാം മോഷണത്തിന്റെ' ടീസര്‍ ലോഞ്ചുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് 2024

asianet
asianet
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് 2024 ന്റെ വേദിയില്‍ വച്ച് താരങ്ങളായ ടോവിനോ തോമസ് , കൃതി ഷെട്ടി , ഹരീഷ് ഉത്തമന്‍ , ജഗദീഷ് , സംവിധായകന്‍ ജിതിന്‍ ലാല്‍ , തിരക്കഥാകൃത്ത് സുജിത് എന്നിവര്‍ചേര്‍ന്ന് ' അജയന്റെ രണ്ടാം മോഷണത്തിന്റെ ' ടീസര്‍ ലോഞ്ച് ചെയ്തു. 
ടെലിവിഷന്റെ ചരിത്രത്തെയും  മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട്  അണിയിച്ചൊരുക്കിയ  ഈ അവാര്‍ഡ്‌ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ  ഭാഗമായി മാറുന്ന ഒരു അപൂര്‍വ്വകാഴ്ച  പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ഈ വേദിയില്‍വച്ച് ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ആദരിച്ചു.
 
പ്രമുഖ താരങ്ങളായ  അനുശ്രീ , സുധീര്‍ കരമന , ടിനി ടോം , ആശ ശരത് , ഹരീഷ് കണാരന്‍ , സാസ്ഥിക , അസീസ്  നെടുമങ്ങാട് , മണിക്കുട്ടന്‍ , പ്രേം കുമാര്‍ ജനപ്രിയ പരന്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേര്‍ ഈ സദസ്സിന് മിഴിവേകി. ടെലിവിഷന്‍  പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ  ഈ വേദിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് , ചലച്ചിത്രതാരം മുകേഷ് , മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ   ആദരിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ് , വിധു പ്രതാപ് , മീനാക്ഷി എന്നിവര്‍ ഈ ഷോയുടെ അവതാരകരായിരുന്നു.  ജനപ്രിയ ടെലിവിഷന്‍ താരങ്ങളും സിനിമാതാരങ്ങളും അവതരിപ്പിച്ച  നൃത്തവിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും , കണ്ടമ്പററി ഡാന്‍സുകളും  സദസ്സിനെ ഇളക്കി മറിച്ചു. ഈ അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ 7 , 8   തീയതികളില്‍ ( ശനി , ഞായര്‍  ) വൈകുന്നേരം 7  മണി മുതല്‍ സംപ്രേക്ഷണം ചെയുന്നു .
അടുത്ത ലേഖനം
കൊത്തയിലെ തോല്‍വി തളര്‍ത്തിയിട്ടില്ല, മലയാളത്തില്‍ ദുല്‍ഖറിന്റെ അടുത്ത ചിത്രം വമ്പന്‍ മാസ്സ്, ഒരുക്കുന്നത് ആര്‍ഡിഎക്‌സ് സംവിധായകന്‍!