അനുബന്ധ വാര്‍ത്തകള്‍
- ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; ഭാര്യ ആത്മഹത്യചെയ്തിട്ട് ഒരുവര്‍ഷമല്ലേ ആയുള്ളുവെന്ന് വിമര്‍ശനം
- കര്‍ക്കടകത്തില്‍ വിവാഹങ്ങള്‍ നടക്കാറില്ല, കാരണം ഇതാണ്
- തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥം അതിഥി റാവുവും
- 'മോന് ഇവിടെ ഇല്ല'; മകനെ കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോന്,ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താരങ്ങള്‍, വിശേഷങ്ങള്‍, വീഡിയോ
- 'ഇതാണ് എന്റെ പ്രണയം'; ഭാര്യയ്ക്ക് വാലന്റൈന്‍സ് ഡേ ആശംസകളുമായി ആന്റണി വര്‍ഗീസ്
ഗുരുവായൂരില്‍ സെപ്റ്റംബര്‍ എട്ടിന് നടക്കുന്നത് 330 വിവാഹങ്ങള്‍; റെക്കോര്‍ഡ് കല്യാണം!
ഗുരുവായൂരില്‍ സെപ്റ്റംബര്‍ എട്ടിന് നടക്കുക 330 വിവാഹങ്ങള്‍. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. സെപ്തംബര്‍ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാല്‍ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തല്‍. മലയാള മാസം ചിങ്ങം 23 ഞായറാഴ്ചയാണ് റെക്കോര്‍ഡ് ബുക്കിംഗ്.
കേരളത്തില്‍ ഏറ്റവം കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. ഓണത്തിന് മുന്‍പുള്ള ഞായറാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയും പകലും വിവാഹം നടത്താന്‍ അനുമതി നല്‍കിയിരുന്നു.