1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer salman nahas hidayath project on floor

കൊത്തയിലെ തോല്‍വി തളര്‍ത്തിയിട്ടില്ല, മലയാളത്തില്‍ ദുല്‍ഖറിന്റെ അടുത്ത ചിത്രം വമ്പന്‍ മാസ്സ്, ഒരുക്കുന്നത് ആര്‍ഡിഎക്‌സ് സംവിധായകന്‍!

കൊത്തയിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ താരത്തിന്റെ മറ്റൊരു മാസ്സ് ഐറ്റം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

Nahas, Dulquer Salman
Nahas, Dulquer Salman
മലയാളത്തിലെ യുവതാരങ്ങളില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ ആരാധകവൃന്ദമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അന്യഭാഷ സിനിമകളില്‍ ചേക്കേറിയ ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ ചെയ്തിട്ടുള്ളത്. കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം ഹിറ്റ് സിനിമകളൊന്നും മലയാളത്തില്‍ നേടാന്‍ ദുല്‍ഖറിനായിട്ടില്ല. ഏറെ കൊട്ടിഘോഷിച്ചെത്തിയ കിംഗ് ഓഫ് കൊത്ത കഴിഞ്ഞ ഓണം സീസണില്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
 
 കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റേയായി ഒരു മലയാള സിനിമയും വാര്‍ത്തകളില്‍ വന്നിരുന്നില്ല. ഇനി റിലീസ് ചെയ്യാനിരിക്കുന്ന ദുല്‍ഖര്‍ സിനിമകളെല്ലാം അന്യഭാഷയിലാണ്. എന്നാല്‍ കൊത്തയിലേറ്റ തിരിച്ചടിക്ക് പകരം വീട്ടാന്‍ താരത്തിന്റെ മറ്റൊരു മാസ്സ് ഐറ്റം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ബോക്‌സോഫീസില്‍ വന്‍ വിജയമായ ആര്‍ഡിഎക്‌സ് ഒരുക്കിയ സംവിധായകന്‍ നഹാസ് ഹിദായത്തുമായുള്ള സിനിമയിലാണ് ദുല്‍ഖര്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണെന്നും സിനിമയുടെ തിരക്കഥയില്‍ ദുല്‍ഖര്‍ സന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടൈനര്‍ തന്നെയായിരിക്കും സിനിമയെന്നാണ് സൂചന. നിലവിലെ തിരക്കുകള്‍ പൂര്‍ത്തിയായ ശേഷം ഈ വര്‍ഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ സിനിമ സംബന്ധിച്ച പ്രഖ്യാപനമൊന്നും തന്നെ സംവിധായകനോ ദുല്‍ഖറോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'അജയന്റെ രണ്ടാം മോഷണത്തിന്റെ' ടീസര്‍ ലോഞ്ചുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് 2024