അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍ പൂരം അലങ്കോലമാക്കിയതു ബിജെപിക്ക് വേണ്ടിയോ? റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കും
- KCL 2024: കേരള ക്രിക്കറ്റ് ലീഗ്: തൃശൂരിനു 'തോല്‍വിത്തുടക്കം'
- തൃശൂരില്‍ ഒഴുകി വരുന്ന തേങ്ങ പെറുക്കുന്നതിനായി തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി
- തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇന്ന് ഗതാഗത നിയന്ത്രണം
- സഹോദരിയുടെ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനു തടവുശിക്ഷയും പിഴയും
തൃശൂരില്‍ ജയിലില്‍ കഴിയുന്ന മകന് നല്കാന് കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിലായി
തൃശൂരില്‍ ജയിലില്‍ കഴിയുന്ന മകന് നല്കാന് കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിലായി. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) ആണ് എക്സൈസ് പിടികൂടിയത്. കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം ജയിലിലാണ് ലതയുടെ മകന് ഹരികൃഷ്ണന്.
ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്കാന് വരുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ച പ്രകാരം എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.