അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ മകളായി സിനിമയില്‍ അരങ്ങേറ്റം, പിന്നീട് മലയാളത്തിലെ 'വായാടി' സൂപ്പര്‍സ്റ്റാര്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നസ്രിയയുടെ പ്രായം എത്രയെന്നോ?
- സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?
- ചാക്കോച്ചന് ഇനി മാലിക് സംവിധായകനൊപ്പം,'അറിയിപ്പ്' പൂജ ചിത്രങ്ങള്‍
- മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം
- ഹോളിവുഡ് എപിക് ഗോഡ്ഫാദര് ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ അത് മമ്മൂട്ടി സാര്‍ ചെയ്യണം; വൈറലായി അല്ലു അര്‍ജുന്റെ വാക്കുകള്‍
എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെയാണ്:അജയ് വാസുദേവ്
രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി അല്ലാതെ ഒരു താരതോടൊപ്പം ഒരു സിനിമ ചെയ്യുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും.കുഞ്ചാക്കോബോബനും രജീഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം തനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണെന്ന് സംവിധായകന്‍ പറയുന്നു.
അജയ് വാസുദേവിന്റെ വാക്കുകള്‍
മെഗാ സ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വാതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം ഉണ്ടായ ആളാണ് ഞാന്‍.
പിന്നീട് അദ്ദേഹത്തിന്റെ തന്നെ മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.
ഇന്നലെ എന്റെ നാലാമത്തെ സിനിമ പകലും പാതിരാവും packup ആയി നില്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്.
ഉദയേട്ടന്‍, സിബി ചേട്ടന്‍, എന്റെ മമ്മൂക്ക
എന്നെ കൈ പിടിച്ചു കയറ്റിയതിനു... കൂടെ നിര്‍ത്തിയതിന്... എന്റെ ശേഖരന്‍കുട്ടിയായും, എഡ്വാഡ് ലിവിങ്സ്റ്റണ്‍ ആയും, ബോസ്സ് ആയും പകര്‍ന്നാടിയതിനു .