കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (11:21 IST)
കുഞ്ചാക്കോബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ പുതിയ ചിത്രം 'അറിയിപ്പ്' ഒരുങ്ങുകയാണ്. പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായി.
സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമാണ് പകലും പാതിരാവും. രാജാധിരാജക്കും മാസ്റ്റര്‍പീസിനും, ഷൈലോക്കിനും ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. രജീഷ വിജയനാണ് നായിക
ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.