1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Ahaana Krishna about face pimples video

ആകെ തകര്‍ന്നുപോയി, ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥ,അന്ന് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് അഹാന

Pimples face pimples pimples issues healthcare actress അഹാന
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലൂടെ താരപത്രി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ മുഖക്കുരു ഇപ്പോഴും എപ്പോഴും ചര്‍ച്ചയാകാറുണ്ടെന്നും, അതേക്കുറിച്ച് അനുഭവിച്ച മാനസികസംഘര്‍ഷങ്ങളാണ് നടി പറയുന്നത്.
 
'ആരു കണ്ടാലും മുഖക്കുരുവിനെക്കുറിച്ചാകും ചോദിക്കുക. ഒരു ഘട്ടത്തില്‍ എനിക്ക് നെറ്റിയില്‍ നിറയെ കുരുക്കള്‍ വന്നിരുന്നു. മണ്ണ് വാരിയെറിഞ്ഞത് പോലെയായിരുന്നു. ഇന്ന് എന്റെയൊരു സുഹൃത്ത് കളയായിട്ട് നിന്റെ നെറ്റി റോഡ് പോലെയുണ്ടല്ലോ എന്ന് ചോദിച്ചു. അന്ന് അവിടെ റോഡിന്റെ പണി നടക്കുന്നുണ്ടായിരുന്നു, ഇത് കേട്ട് ആകെ തകര്‍ന്നുപോയെന്നും അഹാന പറയുന്നു. എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അന്ന് ഞാന്‍',-അഹാന വീഡിയോയില്‍ പറയുന്നു.
13 ഒക്ടോബര്‍ 1995നാണ് അഹാന ജനിച്ചത്. 28 വയസ്സാണ് പ്രായം.
ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മാസങ്ങൾക്കുശേഷം ജോജുവിന്റെ സിനിമ നാളെ തിയേറ്ററുകളിലേക്ക്,'പുലിമട' എത്തുമ്പോൾ പ്രതീക്ഷകളോടെ ആരാധകർ