കെ ആര്‍ അനൂപ്|
Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:37 IST)
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ ജന്മദിനം ആഘോഷിക്കുകയാണ് കുടുംബം. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകള്‍ നേര്‍ന്നു.
13 ഒക്ടോബര്‍ 1995നാണ്
അഹാന ജനിച്ചത്. 28 വയസ്സാണ് പ്രായം.
ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ചിത്രത്തിന് ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായത്. ലൂക്ക എന്ന സിനിമയിലൂടെയാണ് അഹാന ശ്രദ്ധിക്കപ്പെട്ടത്.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. [1] മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.