അനുബന്ധ വാര്‍ത്തകള്‍
- സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി
- പീഡനക്കേസ്: നിവിന്‍ പോളിക്കെതിരെ അന്വേഷണം ആരംഭിച്ചു, നിയമനടപടികള്‍ക്ക് നടനും
- അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ
- വാവ്... പ്രീ വെഡിങ് ഫോട്ടോഷൂട്ടുമായി നടി ശ്രീവിദ്യ മുല്ലച്ചേരി
- അസുഖബാധിതനായി ചികിത്സയിലാണ്; അറസ്റ്റുതടയണമെന്ന് രഞ്ജിത്തിന്റെ ഹര്‍ജി
നടന്‍ വി.പി.രാമചന്ദ്രന്‍ അന്തരിച്ചു
സംസ്‌കാരം നാളെ (സെപ്റ്റംബര്‍ 5) രാവിലെ ഒന്‍പത് മണിക്ക്
VP Ramachandran passes away
പ്രമുഖ സിനിമ, സീരിയല്‍ നടന്‍ വി.പി.രാമചന്ദ്രന്‍ അന്തരിച്ചു. റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന രാമചന്ദ്രന്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. 81 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം.
സംസ്‌കാരം നാളെ (സെപ്റ്റംബര്‍ 5) രാവിലെ ഒന്‍പത് മണിക്ക്. 1987 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി. നാടക നടന്‍, സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപ്പോര്‍ട്ടര്‍, കണ്ടെത്തല്‍, അതിജീവനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ലോക പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി.പി.ധനഞ്ജയന്റെ സഹോദരനാണ്.