അനുബന്ധ വാര്‍ത്തകള്‍
- Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
- മമ്മൂട്ടിയുടെ 'ബിലാല്‍'ഇനി വരുമോ ? ആരാധകര്‍ കാത്തിരിപ്പില്‍
- ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, പുത്തന്‍ സിനിമയുമായി 'ആര്‍ഡിഎക്സ്' സംവിധായകന്‍ !
- കുട്ടി മഞ്ജിമ, ക്യൂട്ട് ചിത്രങ്ങള്‍, നടിയുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം
- രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ട നിവേദ തോമസിന് എത്ര പ്രായമുണ്ട് ?
'ഗോട്ടി'ല്‍ ഒരു സര്‍പ്രൈസ് വില്ലനുണ്ടെന്ന് വെങ്കട് പ്രഭു; അത് മോഹന്‍ലാല്‍ ആണോയെന്ന് ആരാധകര്‍ !
സൂപ്പര്‍താരം മോഹന്‍ലാലും ഗോട്ടില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
Mohanlal and Vijay
വിജയ് ചിത്രം 'ഗോട്ട്' (GOAT) സെപ്റ്റംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പ്രീ സെയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്. റിലീസിനു തൊട്ടുമുന്‍പ് സംവിധായകന്‍ വെങ്കട് പ്രഭു നടത്തിയ വെളിപ്പെടുത്തല്‍ സിനിമയുടെ ഹൈപ്പ് ഇരട്ടിയാക്കിയിരിക്കുകയാണ്. ഗോട്ടില്‍ ഇളയദളപതി വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ വില്ലനായി ഒരു സര്‍പ്രൈസ് എന്‍ട്രി ഉണ്ടാകുമെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്.
സൂപ്പര്‍താരം മോഹന്‍ലാലും ഗോട്ടില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വെങ്കട് പ്രഭുവിനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആണോ വെങ്കട് പ്രഭു ഉദ്ദേശിച്ച സര്‍പ്രൈസ് വില്ലന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ അല്ല പ്രധാന വില്ലനെന്നും മറ്റൊരു പ്രമുഖ താരം വില്ലന്‍ വേഷത്തിലെത്തുമെന്നും അതാണ് ഈ സിനിമയിലെ വലിയ സര്‍പ്രൈസ് എന്നും വെങ്കട് പ്രഭു ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ഗോട്ട് ട്രെയ്‌ലര്‍ ഡീകോഡ് ചെയ്ത വിജയ് ആരാധകര്‍ ആരായിരിക്കും വില്ലന്‍ എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഒന്നിലേറെ വേഷങ്ങള്‍ ആണ് വിജയ് ഗോട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിജയ് തന്നെയായിരിക്കും സിനിമയിലെ വില്ലനെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
അടുത്ത ലേഖനം