ആദ്യമായി ദിലീപിന്റെ നായികയാകുമ്പോള്‍ മഞ്ജു വാര്യരുടെ പ്രായം എത്രയായിരുന്നു?

രേണുക വേണു| Last Modified വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (11:30 IST)

തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റായിരുന്നു ദിലീപ്-മഞ്ജു വാര്യര്‍ ജോഡി. 1996 ലാണ് ദിലീപും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന സിനിമയിലാണ് ദിലീപും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സല്ലാപത്തില്‍ അഭിനയിക്കുമ്പോള്‍ മഞ്ജു വാര്യര്‍ക്ക് 18 വയസ് മാത്രമായിരുന്നു പ്രായം. ദിലീപിന് അന്ന് 28 വയസും. ദിലീപും മഞ്ജു വാര്യരും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ സിനിമകളില്‍ മഞ്ജു വാര്യരും ദിലീപും ഒന്നിച്ച് അഭിനയിച്ചു. അതിനുശേഷമാണ് ഇരുവരും വിവാഹിതരായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :