അനുബന്ധ വാര്‍ത്തകള്‍
- 'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്'; ശ്രീരാമന്റെ അടുക്കളയിലേക്ക് കയറിവന്ന് മമ്മൂട്ടിയുടെ ചോദ്യം, ഒപ്പം സുല്‍ഫത്തും !
- സ്നേഹനിധിയായ മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിമര്‍ശനങ്ങളെ പക്വതയോടെ പ്രതിരോധിച്ചു: നടി ഷീല
- ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് അടിയേറ്റു, സുനിൽ ഷെട്ടിക്ക് ഗുരുതര പരിക്ക്
- ഇന്ന് കാണുന്ന കമൽ ഹാസനാക്കി മാറ്റിയത് ബാലചന്ദറും മലയാളം സിനിമയും, മലയാളത്തെ ഒരിക്കലും മറക്കാത്ത ഉലകനായകൻ
- ഇങ്ങ് പോരെ, എല്ലാം ഉണ്ണി ലോക്കാക്കി, റിലീസിന് മുൻപെ 200 സ്ക്രീനുകൾ ഉറപ്പിച്ച് മാർക്കോ
നടൻ നിതിന്‍ ചൗഹാന് അന്തരിച്ചു
മുംബൈ: ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന് അന്തരിച്ചു. 35 വയസ്സായിരുന്നു. 'ദാദാഗിരി 2' എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ടെലിവിഷന്‍ നടനാണ് നിതിന്‍ ചൗഹാന്. യുപിയിലെ അലിഗഡ് സ്വദേശിയാണ്. 'ദാദാഗിരി 2' വിജയിച്ചതിന് ശേഷം ജനപ്രീതി നേടിയ താരം പിന്നീട് നിരവധി ഷോകളില്‍ അഭിനയിച്ചു.
എംടിവിയുടെ 'സ്പ്ലിറ്റ്സ് വില്ല 5' എന്നതിന് പുറമേ 'സിന്ദഗി ഡോട്ട് കോം', 'ക്രൈം പട്രോള്‍', 'ഫ്രണ്ട്സ്' തുടങ്ങിയ സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടു. 2022ലെ 'തേരാ യാര് ഹൂന് മെയ്ന്‍' ആണ് താരം അവസാനമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഷോ. ഷോയിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്ന സുദീപ് സാഹിറും സായന്തനി ഘോഷും അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.