1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sunil shetty seriously injured during shooting

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് അടിയേറ്റു, സുനിൽ ഷെട്ടിക്ക് ഗുരുതര പരിക്ക്

Sunil shetty
ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതര പരിക്ക്. പുതിയ വെബ് സീരീസായ ഹണ്ടറിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.
 
 മുംബൈയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. മരത്തടി ഉപയോഗിച്ച് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ടൈമിങ് തെറ്റി താരത്തിന്റെ വാരിയില്ലില്‍ അടിക്കുകയായിരുന്നു. നടന്റെ പരിക്ക് ഗുരുതരമാണെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
 
 സംഭവത്തിന് പിന്നാലെ സെറ്റില്‍ ഡോക്ടര്‍മാര്‍ എത്തി താരത്തെ പരിശോധിച്ചു. എക്‌സറേ മെഷീന്‍ സെറ്റില്‍ എത്തിച്ചതിന് ശേഷം നടത്തിയ പരിശോധനയില്‍ നടന്റെ എല്ലിന് പൊട്ടലോ ആന്തരിക ക്ഷമതയോ ഇല്ലെന്ന് ഉറപ്പാക്കി. സുനില്‍ ഷെട്ടിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.
അടുത്ത ലേഖനം
ഇന്ന് കാണുന്ന കമൽ ഹാസനാക്കി മാറ്റിയത് ബാലചന്ദറും മലയാളം സിനിമയും, മലയാളത്തെ ഒരിക്കലും മറക്കാത്ത ഉലകനായകൻ