അനുബന്ധ വാര്‍ത്തകള്‍
- ട്രോളർമാരുടെ ഇഷ്ട കഥാപാത്രം ഇനി വരില്ല; താല്പര്യം പോയെന്ന് ബെന്നി പി നായരമ്പലം
- 'പെണ്ണിന് ആണിനെ നശിപ്പിക്കാൻ പറ്റും, ഇനി കൊടുക്കാൻ ഒന്നുമില്ല, ഒരു വളയും മോതിരവും മാത്രം': ബാലയുടെ ഒളിയമ്പ് അമൃതയ്ക്ക് നേരെ?
- എല്ലാം ശിവന്റെ അനുഗ്രഹം, ജോര്‍ജിയയിലെ കൊടും തണുപ്പില്‍ തണുപ്പ് ബുദ്ധിമുട്ടിച്ചില്ല, അഭിനയിച്ചത് ഒരു ഷാള്‍ മാത്രം ധരിച്ചെന്ന് ബാലകൃഷ്ണ
- ഇന്നൊരു 100 പേരെയെ കിട്ടിയുള്ളു, ശൂലം ഫാനാക്കി ബാലയ്യയുടെ താണ്ഡവം: സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അഖണ്ഡ 2 ടീസർ
- ഞാന്‍ സൈക്കോ ആണോ? നിന്റെ മുഖത്ത് അടിക്കാറുണ്ടോ എന്ന് ബാല; കോകിലയുടെ മറുപടി
'സഹപ്രവര്‍ത്തകര്‍ മരിച്ചു': അഹമ്മദാബാദില്‍ നിന്നും എലിസബത്ത്, ആശ്വാസവാക്കുകളുമായി ബാല
മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ ആശ്വാസവാക്കുകളുമായി നടന് ബാല. അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തോടൊപ്പം സജീവമായി ഇടപെടുന്ന എലിസബത്തിന് സോഷ്യല്‍ മീഡിയയിലൂടെയാണ് ബാല പിന്തുണ അറിയിച്ചത്.
'അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഉണ്ടായ വലിയ നഷ്ടത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ എല്ലാ പ്രാര്‍ഥനയും', എന്നാണ് ബാല ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. സ്വന്തം ജീവന് രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് താനെന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
”ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകള്‍, എന്റെ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര് മിസ്സിങ് ആണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയില്‍ ഉള്ള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം” എന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.