എല്ലാം ശിവന്റെ അനുഗ്രഹം, ജോര്‍ജിയയിലെ കൊടും തണുപ്പില്‍ തണുപ്പ് ബുദ്ധിമുട്ടിച്ചില്ല, അഭിനയിച്ചത് ഒരു ഷാള്‍ മാത്രം ധരിച്ചെന്ന് ബാലകൃഷ്ണ

Akhanda 2 Thaandavam teaser release,Balakrishna new movie teaser,Akhanda 2 teaser launch,Nandamuri Balakrishna Akhanda 2,Balakrishna Thaandavam teaser,ബാലകൃഷ്ണ പുതിയ സിനിമ ടീസർ,അഖണ്ഡ 2 ടീസർ കാണാം,താണ്ഡവം ടീസർ ബാലകൃഷ്ണ,അഖണ്ഡ രണ്ടാം ഭാഗം ടീസർ
Akhanda 2
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (18:20 IST)
തെലുങ്ക് സിനിമാലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് നന്ദമൂരി ബാലകൃഷ്ണ. അടുത്തിടെയായി താരം ചെയ്ത സിനിമകളെല്ലം വമ്പന്‍ ഹിറ്റുകളായിരുന്നു. അടുത്തതായി വലിയ ഹിറ്റായി മാറിയ തന്റെ അഖണ്ഡ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് താരം ചെയ്യുന്നത്. സിനിമയില്‍ ശിവഭക്തനായ എതിരാളികളെ കൊല്ലാന്‍ മടിയില്ലാത്തെ അഖണ്ഡയായാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടീസര്‍ പുറത്തുവന്നത്. ഹിമാലയത്തെ ഓര്‍മിപ്പിക്കുന്ന മലനിരകളില്‍ തോക്കും ആധുനിക ആയുധങ്ങളുമുള്ള ഒരു കൂട്ടം ആളുകളെ ശൂലം മാത്രം വെച്ച് നേരിടുന്ന ബാലകൃഷ്ണയാണ് ടീസറിലുണ്ടായിരുന്നത്.

ഇപ്പോഴിതാ ജോര്‍ജിയയിലെ മഞ്ഞുമലകളില്‍ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. കൊടും തണുപ്പായിരുന്നു ജോര്‍ജിയയില്‍. ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരും തന്നെ ജാക്കറ്റുകളെല്ലാം പൊതിഞ്ഞിട്ടും തണുത്ത് വിറക്കുകയായിരുന്നു. എന്നാല്‍ ഷര്‍ട്ട് പോലും ഇടാതെയാണ് ഞാന്‍ അഭിനയിച്ചത്. കഥാപാത്രത്തിന്റെ വേഷം ഒരു ഷാള്‍ മാത്രമായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. ഇങ്ങനെയൊരു കഥാപാത്രം ചെയ്യാനായത് ദൈവികതയുടെ ശക്തിയാണ് ബാലകൃഷ്ണ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :