1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anushka shetty to be part of kaithi 2

വമ്പൻ തിരിച്ചുവരവിനൊരുങ്ങി അനുഷ്ക ഷെട്ടി, കൈതി 2 വിൽ പ്രധാന്യമുള്ള വേഷമെന്ന് റിപ്പോർട്ട്

Anushka Shetty Kaithi 2,Kaithi 2 cast update,Anushka in Lokesh Kanagaraj movie,Anushka Shetty latest movie,അനുഷ്ക ഷെട്ടി കൈതി 2,കൈതി 2 നായിക അനുഷ്ക,അനുഷ്ക ഷെട്ടിയുടെ പുതിയ തമിഴ് ചിത്രം,കൈതി രണ്ടാം ഭാഗം
kaithi 2
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അനുഷ്‌ക ഷെട്ടി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും താരവുമായുള്ള ചര്‍ച്ചകളിലാണ് കൈതി 2 വിന്റെ അണിയറപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
സിനിമയില്‍ ഒരു ഗ്യാങ്ങ്സ്റ്റര്‍ റോളിലാകും താരം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകേഷ് - കാര്‍ത്തി കൂട്ടുക്കെട്ടില്‍ വന്ന കൈതിയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച ചിത്രം. അതിനാല്‍ തന്നെ കൈതി 2 വിന് മുകളിലുള്ള പ്രതീക്ഷകള്‍ ഏറെയാണ്. നേരത്തെ 2013ല്‍ അലക്‌സ് പാണ്ഡ്യന്‍ എന്ന സിനിമയില്‍ കാര്‍ത്തിയുമായി അനുഷ്‌ക ഒന്നിച്ചഭിനയിച്ചിരുന്നു.
 
 നിലവില്‍ രജനീകാന്ത് സിനിമയായ കൂലിയുടെ തിരക്കുകളിലാണ് സംവിധായകനായ ലോകേഷ് കനകരാജ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ 2025 ഓഗസ്റ്റ് 14നാകും തിയേറ്ററുകളിലെത്തുക. കൂലിയുടെ റിലീസിന് ശേഷമാകും ലോകേഷ് കൈതി 2വിന്റെ തിരക്കുകളിലേക്ക് മാറുക. കൈതി രണ്ടാം ഭാഗത്തിന് ശേഷം ആമിര്‍ഖാനുമായി ഒരു സൂപ്പര്‍ ഹീറോ സിനിമയാകും ലോകേഷ് സംവിധാനം ചെയ്യുക.
 
അടുത്ത ലേഖനം
'സഹപ്രവര്‍ത്തകര്‍ മരിച്ചു': അഹമ്മദാബാദില്‍ നിന്നും എലിസബത്ത്, ആശ്വാസവാക്കുകളുമായി ബാല