ഞാന്‍ സൈക്കോ ആണോ? നിന്റെ മുഖത്ത് അടിക്കാറുണ്ടോ എന്ന് ബാല; കോകിലയുടെ മറുപടി

. നേരത്തേതിലും വണ്ണം വച്ച നിലയിലാണ് ബാല ഇപ്പോഴുള്ളത്.

നിഹാരിക കെ.എസ്| Last Updated: തിങ്കള്‍, 9 ജൂണ്‍ 2025 (11:55 IST)
കുറച്ചായി ബാലയുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നുമില്ല. തങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന് നടന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബാലയും കോകിലയും ആസിഫ് അലിയുടെ പുതിയ സിനിമ കാണാനായി കൊച്ചിയിലെ ഒരു തിയറ്ററിലെത്തിയിരുന്നു. നേരത്തേതിലും വണ്ണം വച്ച നിലയിലാണ് ഇപ്പോഴുള്ളത്. ഇതിന്റെ കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടനോട് തിരക്കുന്നുണ്ട്.

തന്റെ ആരോഗ്യ സ്ഥിതി ചോദിച്ചവരോട് ബാല നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. 'ഞാന്‍ പീഡിപ്പിച്ചു, തട്ടിപ്പ് നടത്തി എന്നൊക്കെയാണ് ന്യൂസ് വരുന്നത്. എല്ലാരും വിചാരിക്കും ഞാന്‍ ഡിപ്രഷനില്‍ ആണെന്ന്. അതൊന്നുമില്ല. ഞാനും കോകിലയും ഞങ്ങളുടെ ലോകത്തില്‍ ഏറ്റവും സന്തോഷത്തിലാണ് ജീവിക്കുന്നത്. സന്തോഷത്തിലാണ് തടി കൂടിയത്. ചെന്നൈയിലെ എന്റെ ബിസിനസ് പ്രോജക്ടുകള്‍ വന്‍ വിജയമായി. അതിന്റെ സന്തോഷത്തില്‍ തടി കൂടി. ഒരാഴ്ചയായി പുതിയ പ്രോജക്റ്റിന് വേണ്ടി ട്രെയിനിങ്ങിലാണ്.

സിനിമയിലേക്ക് തിരിച്ചു വരും. പുതിയ പ്രോജക്ട് വരാന്‍ പോവുകയാണ്. എത്ര പൈസ ഉണ്ടാക്കിയാലും എത്ര ബിസിനസ് ചെയ്താലും സിനിമയാണ് എന്റെ രക്തം. തീര്‍ച്ചയായും മലയാളത്തില്‍ തിരിച്ചുവരും' - ബാല കൂട്ടിച്ചേര്‍ത്തു. ചാനലുകള്‍ പറയുന്നതു പോലെ താന്‍ സൈക്കോ ആണോ എന്ന് കോകിലയോട് ബാല ചോദിക്കുന്നു. തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ചായിരുന്നു ബാലയുടെ ചോദ്യം. മുഖത്ത് അടിക്കാറുണ്ടോ എന്ന് വീണ്ടും ബാല ചോദിച്ചപ്പോള്‍, 'മാമാ ഭയങ്കര സോഫ്റ്റ്, ചിന്ന കൊളന്ത മാതിരി, അടിപൊളി' എന്നാണ് കോകില മറുപടി പറയുന്നത്.

കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാന്‍ എന്നും ബാല ചോദിക്കുന്നുണ്ട്. ആദ്യം ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര ദേഷ്യം വരും. ഇത്രയ്ക്ക് കള്ളത്തരമോ? പിന്നീട് ഡെയ്‌ലി കേട്ടുകേട്ടു എന്റര്‍ടെയ്ന്‍മെന്റ് ആയി എന്നാണ് ബാല പരിഹാസത്തോടെ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :