ഇന്നൊരു 100 പേരെയെ കിട്ടിയുള്ളു, ശൂലം ഫാനാക്കി ബാലയ്യയുടെ താണ്ഡവം: സമൂഹമാധ്യമങ്ങളിൽ ചർച്ചയായി അഖണ്ഡ 2 ടീസർ

2021ല്‍ റിലീസ് ചെയ്ത അഖണ്ഡയുടെ രണ്ടാം ഭാഗമാണിത്.

Akhanda 2 Thaandavam teaser release,Balakrishna new movie teaser,Akhanda 2 teaser launch,Nandamuri Balakrishna Akhanda 2,Balakrishna Thaandavam teaser,ബാലകൃഷ്ണ പുതിയ സിനിമ ടീസർ,അഖണ്ഡ 2 ടീസർ കാണാം,താണ്ഡവം ടീസർ ബാലകൃഷ്ണ,അഖണ്ഡ രണ്ടാം ഭാഗം ടീസർ
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (13:03 IST)
Akhanda 2
തെലുങ്ക് സിനിമയില്‍ വമ്പന്‍ വിജയമായ ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീമിന്റെ അഖണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ അഖണ്ഡ 2: താണ്ഡവം സിനിമയുടെ ടീസര്‍ പുറത്ത്. 2021ല്‍ റിലീസ് ചെയ്ത അഖണ്ഡയുടെ രണ്ടാം ഭാഗമാണിത്. നന്ദമൂരി ബാലകൃഷ്ണയുടെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ടീസര്‍ പുറത്തുവിട്ടത്. ആദ്യഭാഗത്തേക്കാള്‍ ഹൈ വോള്‍ട്ടേജിലുള്ള ആക്ഷന്‍ രംഗങ്ങളും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാം ഭാഗം എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.


സെപ്റ്റംബര്‍ 25ന് ദസറയ്ക്കാകും സിനിമ റിലീസ് ചെയ്യുക. പ്രശസ്ത സംഘട്ടന സംവിധായകരായ രാം- ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് സിനിമയുടെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഖണ്ഡ ആദ്യഭാഗത്തിലെ പോലെ തമനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഹിമാലയന്‍ മഞ്ഞുമലകളില്‍ ആധുനിക യന്ത്രത്തോക്കുകളുമായി എത്തുന്ന വില്ലന്‍മാരെ ശൂലം കൊണ്ട് നേരിടുന്ന അഖണ്ഡയെന്ന ബാലകൃഷ്ണയുടെ കഥാപാത്രമാണ് ടീസറിലുള്ളത്.


ഭീകരരെ പോലെ തോന്നിക്കുന്ന തോക്കുകളുമായി വരുന്ന സംഘത്തിനെ കഴുത്തില്‍ ശൂലം കുത്തി കറക്കി വെട്ടിവീഴ്ത്തുന്ന ബാലകൃഷ്ണയുടെ രംഗങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ബാലയ്യയ്ക്ക് എന്തിനും സാധിക്കുമെന്ന് ചിലര്‍ പറയുമ്പോള്‍ ഈ സര്‍ക്കസ് ബാലയ്യ നിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നാണ് ആരാധകരില്‍ മറ്റൊരു വിഭാഗം പറയുന്നത്. ഭോജ് പുരി സിനിമകള്‍ ഇതിലും ഭേദമാണെന്നും ചില കമന്റുകള്‍ പറയുന്നു. അടുത്തിടെ ഇത്തരം ക്രിഞ്ച് സീനുകള്‍ ബാലയ്യ സിനിമകളില്‍ കുറവായിരുന്നുവെന്നും എന്നാല്‍ ആ കുറവ് അഖണ്ഡ രണ്ടാം ഭാഗം നികത്തുമെന്നാണ് തോന്നുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :