അനുബന്ധ വാര്‍ത്തകള്‍
- മാളികപ്പുറത്തിലെ സൗമ്യ എന്ന കഥാപാത്രം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളുടെ ജീവിതം തന്നെ പകര്‍ത്തിയതാണ്: അഭിലാഷ് പിള്ള
- 100 ശതമാനം തിയറ്റര്‍ എക്സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം:ആമിര്‍ പള്ളിക്കല്‍
- ഈ സിനിമ ഒഴിവാക്കേണ്ടി വന്നിരുന്നേനെ,മാളികപ്പുറത്തിലേക്ക് അടുപ്പിച്ചത് ഇവര്‍, ഉണ്ണി മുകുന്ദന്റെ കുറിപ്പ്
- ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തിരിക്കാനുള്ള ഭക്തി നൽകിയതിന് നന്ദി, മാളികപ്പുറം സിനിമയെ പ്രശംസിച്ച് സ്വാസിക
- 10 കോടി കടന്ന് മാളികപ്പുറം, നിര്‍മ്മാതാക്കള്‍ക്ക് നേട്ടം ഉണ്ടാക്കി ഉണ്ണിമുകുന്ദന് ചിത്രം !
ക്ലൈമാക്സില്‍ തിയേറ്ററില്‍ കിട്ടിയ കൈയടി,മുഴുവന്‍ സിനിമയെയും ഒരു സീന്‍ കൊണ്ട് മനസിലാക്കി കൊടുക്കുക, മനോജ് കെ ജയനെ കുറിച്ച് അഭിലാഷ് പിള്ള
മാളികപ്പുറം എന്ന സിനിമയില്‍ ചെറിയ വേഷമാണെങ്കിലും മനോജ് കെ ജയന് അവതരിപ്പിച്ച കഥാപാത്രത്തിന് കയ്യടി ലഭിച്ചു. ഹനീഫ് എന്ന പോലീസ് കഥാപാത്രം സിനിമയുടെ അവസാനത്തില്‍ മാത്രമേ എത്തുന്നുള്ളൂ എങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് പോകുന്നില്ല. ഇപ്പോഴിതാ മനോജിന് നന്ദി പറഞ്ഞ് അഭിലാഷ് പിള്ള.
'ക്ലൈമാക്സ് സീനില്‍ തത്വമസി പറഞ്ഞു കഴിഞ്ഞതും മനോജ് ഏട്ടനെ ഞാന്‍ പോയി കെട്ടി പിടിച്ചത് കണ്ണ് നിറഞ്ഞാണ് കാരണം അത്രക്ക് മനോഹരമായാണ് ആ ഡയലോഗ് ഡെലിവറി ചെയ്തത്, മുഴുവന്‍ സിനിമയെയും ഒരു സീന്‍ കൊണ്ട് പ്രേക്ഷകരെ മനസിലാക്കി കൊടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല എന്നാല്‍ പ്രകടനം കൊണ്ട് മനോജ് ഏട്ടന് അത് ഭംഗിയായി ചെയ്തു, CI ഹനീഫ് എന്ന കഥാപാത്രം ചെയ്യാന്‍ അയ്യപ്പന് വേണ്ടി ജീവിതം മാറ്റിവച്ച ജയവിജയന്മാരില് ജയന് സാറിന്റെ മകന് മനോജ് മതി എന്ന പ്രൊഡ്യൂസര്‍ ആന്റോ ചേട്ടന്റെ വാക്കുകള്‍ ശെരിവെച്ചതാണ് ക്ലൈമാക്സില്‍ തിയേറ്ററില്‍ കിട്ടിയ കൈയടി.Thank you മനോജ് ഏട്ടാ'-അഭിലാഷ് പിള്ള കുറിച്ചു.