മാളികപ്പുറത്തിലെ സൗമ്യ എന്ന കഥാപാത്രം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളുടെ ജീവിതം തന്നെ പകര്‍ത്തിയതാണ്: അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ജനുവരി 2023 (17:34 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ സൗമ്യ എന്ന കഥാപാത്രത്തെ ആല്‍ഫി ആണ് അവതരിപ്പിച്ചത്.ഈ കഥാപാത്രം താന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളുടെ ജീവിതം തന്നെ പകര്‍ത്തിയതാണെന്ന് പറഞ്ഞു.

'മാളികപ്പുറം സിനിമയിലെ സൗമ്യ എന്ന കഥാപാത്രം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളുടെ ജീവിതം തന്നെ പകര്‍ത്തിയതാണ്, നമ്മുക്ക് ചുറ്റുമുണ്ട് ഇത് പോലെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരുപാട് ആളുകള്‍. ആല്‍ഫി ആ കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു , കല്ലു ഇനിയും സ്‌കൂളില്‍ പോവണം എന്ന് പറയുന്ന ഒരൊറ്റ സീന്‍ തന്നെ ധാരാളം അല്‍ഫിയുടെ പ്രകടനം വിലയിരുത്താന്‍.'-അഭിലാഷ് പിള്ള കുറിച്ചു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :