മുന്നില്‍ തുനിവ്,വരും ദിവസങ്ങളില്‍ മുന്നേറാന്‍ വാരിസും, ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ജനുവരി 2023 (10:29 IST)
തുനിവും, വാരിസും മികച്ച ഓപ്പണിങ് നേടി മുന്നോട്ട്. സിനിമകളുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയ ചിത്രങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ തുനിവ് മുന്നില്‍.

18.50 കോടി മുതല്‍ 20 കോടി വരെയാണ് തുനിവിന്റെ ആദ്യദിന കളക്ഷന്‍.വാരിസിന്റെത് 17 കോടി മുതല്‍ 19 കോടിവരെയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത് തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്കാണ്. വാരിസ് പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ സ്‌ക്രീനുകളില്‍ തുനിവ് പ്രദര്‍ശിപ്പിച്ചിരുന്നു. സെവന്‍ സ്‌ക്രീന്‍സാണ് വിജയ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.റെഡ് ജൈന്റ് മൂവീസാണ് തുനിവ് വിതരണത്തിന് എടുത്തത്. തമിഴ്‌നാട്ടിലെ ഒന്നാം നമ്പര്‍ വിതരണക്കാരാണ് റെഡ് ജൈന്റ് മൂവീസ്.


തമിഴ്‌നാട്ടിന് പുറത്തെ കണക്കുകളും പുറത്തുവന്നു.വാരിസ് 8.50-9 കോടിവരെ നേടി.തുനിവ് 8 കോടി-8.50 കോടിവരെ വരെയും തമിഴ്‌നാട്ടിന്റെ പുറത്തുനിന്ന് സ്വന്തമാക്കി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :