'21 ഗ്രാംസ്' ടീം വീണ്ടും,'അഞ്ചാം പാതിരാ'സംവിധായകന്റെ തിരക്കഥ, 'ഫീനിക്‌സ്' ഹൊറര്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 മെയ് 2023 (10:26 IST)
21 ഗ്രാംസ് വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഫീനിക്‌സ്'.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ഭരതന്‍ ആണ്.

അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.'അഞ്ചാം പാതിരാ' തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ തിരക്കഥ ഒരുക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും.ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതായിരിക്കും സിനിമ.
ഛായാഗ്രഹണം-ആല്‍ബി, സംഗീത സംവിധാനം- സാം സി എസ്.എഡിറ്റര്‍ -നിതീഷ് കെ. ടി. ആര്‍, കഥ -വിഷ്ണു ഭരതന്‍, ബിഗില്‍ ബാലകൃഷ്ണന്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :