കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ഏപ്രില്‍ 2023 (13:30 IST)
സിനിമ ചെയ്യുമ്പോള്‍ ശമ്പളം അല്ല കഥാപാത്രമാണ് തനിക്ക് വലുതെന്ന് ടോവിനോ തോമസ്. തന്റെ കരിയറില്‍ പൈസ വാങ്ങാതെ അഭിനയിച്ച സിനിമകളും ഉണ്ടായിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു.
ഒരിക്കലും എല്ലാ സിനിമകള്‍ക്കും ഒരേ പൈസ അല്ല വാങ്ങുന്നത്. പൈസ വാങ്ങാതെ അഭിനയിച്ച സിനിമകളും ഉണ്ട്.ഡിയര്‍ ഫ്രണ്ടും തല്ലുമാലയും ഒരേ പ്രൊഡ്യൂസ് ചെയ്ത ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്കും ഞാന്‍ വാങ്ങിയ പ്രതിഫലം വ്യത്യസ്തമാണ്. സിനിമയ്ക്കനുസരിച്ച് മാത്രമാണ് ഞാന്‍ ശമ്പളം വാങ്ങുന്നതെന്നും ടോവിനോ തോമസ് പറഞ്ഞു.