അനുബന്ധ വാര്‍ത്തകള്‍
- 'മിന്നൽ മുരളി' ഓണത്തിന് റിലീസ്, ടോവിനോയുടെ പിറന്നാള്‍ ആഘോഷമാക്കി സ്പെഷ്യൽ പോസ്റ്റർ !
- പിറന്നാൾ ദിനത്തിൽ പുത്തൻ ചിത്രം പ്രഖ്യാപിച്ച് ടോവിനോ തോമസ് - 'അന്വേഷിപ്പിൻ കണ്ടെത്തും' !
- അക്ഷയ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സന്നദ്ധ സേന: ടോവിനോ തോമസ് സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍
- ടൊവിനോ ചിത്രത്തില്‍ അപ്രതീക്ഷിതമായി ‘അവള്’ എത്തി, ക്ലൈമാക്സില്‍ തകര്‍ത്തഭിനയിച്ചു !
- ‘കള’ അടുത്ത സ്ഫടികം, ടൊവിനോ ആടുതോമ !
മായാനദിക്ക് ശേഷം ടോവിനോയും ആഷിക് അബുവും, ‘നാരദൻ’ തുടങ്ങി
ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ. അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആദ്യ ക്ലാപ്പ് അന്ന ബെന്നും സ്വിച്ചോൺ കർമ്മം റിമാ കല്ലിങ്കലും നിർവഹിച്ചു. ഉണ്ണി ആറിന്‍റേതാണ് തിരക്കഥ.
മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്കുശേഷം ആഷിക് അബുവും ടോവിനോ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാഫർ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. ശേഖർ മേനോൻ ആണ് സംഗീതമൊരുക്കുന്നത്.
ജൂഡ് ആൻറണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അന്ന ബെൻ. രോഹിത് വിഎസിന്റെ കള, മനു അശോകന്റെ കാണെക്കാണെ, സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് എന്നീ ടോവിനോ ചിത്രങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്.
അടുത്ത ലേഖനം