'മിന്നൽ മുരളി' ഓണത്തിന് റിലീസ്, ടോവിനോയുടെ പിറന്നാള്‍ ആഘോഷമാക്കി സ്‌പെഷ്യൽ പോസ്റ്റർ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ജനുവരി 2021 (12:40 IST)
ടോവിനോ തോമസ് നായകനായെത്തുന്ന 'മിന്നൽ മുരളി' ഓണത്തിന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 13ന് സിനിമ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അതേസമയം നടൻറെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പുറത്തിറക്കി സംവിധായകൻ ബേസിൽ ജോസഫ്. "ഞങ്ങളുടെ സൂപ്പർഹീറോയ്ക്ക് പിറന്നാളാശംസകൾ" എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവന്നത്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് നടൻ ചിത്രത്തിലെത്തുന്നത്.

അമാനുഷികമായ വേഗതയുള്ള മിന്നൽ മുരളിയെ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. മുഖംമൂടിധാരിയായ മിന്നൽ മുരളിയെ ഒരു സഹകരണ ബാങ്ക് കൊള്ളയടിച്ചതിന് പോലീസ് തിരയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അടുത്തിടെ ടീസർ പുറത്ത് വന്നത്. അഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. അജു വർഗീസ്, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :