ടൊവിനോ ചിത്രത്തില്‍ അപ്രതീക്ഷിതമായി ‘അവള്‍’ എത്തി, ക്ലൈമാക്‍സില്‍ തകര്‍ത്തഭിനയിച്ചു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ജനുവരി 2021 (18:56 IST)
സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വഴക്ക്'. ടോവിനോ തോമസ്, കനി കുസൃതി, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ ടീമിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ. വഴക്ക് ചിത്രീകരണം മികച്ച അനുഭവമായിരുന്നു. തന്റെ ലൊക്കേഷനുകളിൽ എല്ലായ്പ്പോഴും മഴ ഒരു അതിഥിയാണെന്നും കഴിഞ്ഞദിവസം ടീം ക്ലൈമാക്സ് രംഗം ചിത്രീകരിക്കുമ്പോൾ മഴ പെയ്തതായും സനൽ പറഞ്ഞു. 15 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

"നിർമ്മാണം ഒരു മാന്ത്രികമായ പ്രക്രിയയാണ്. അതിനായി പല മനുഷ്യരുടെയും മനസ്സ് ഒരേ ചിന്തയിലേക്ക് ഒരുമിച്ച് പ്രവർത്തിക്കണം.ചിലപ്പോൾ മഴ, സൂര്യൻ, പക്ഷികൾ എന്നിവ ഈ മാജിക്കിൽ പങ്കെടുക്കുന്നത് കാണാം. ടോവിനോ തോമസ്, കനി കുസൃതി, സുദേവ് നായർ എന്നിവർ അഭിനയിച്ച എന്റെ ഫീച്ചർ ഫിക്ഷൻ “വഴക്ക്” ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായി. എന്റെ എല്ലാ സിനിമകളിലും, പതിവായി ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുന്ന ഒരു അതിഥിയുണ്ട്, മഴ! അവൾ ഇന്നലെ വന്നു ക്ലൈമാക്സ് രംഗത്തിൽ അഭിനയിച്ചു! എല്ലാവർക്കും നന്ദി" - സനൽ കുമാർ ശശിധരൻ കുറച്ചു.

മഞ്ജുവാര്യർ നായികയായെത്തുന്ന കയറ്റം എന്ന ചിത്രമാണ് ഇനി അദ്ദേഹത്തിൻറെതായി പുറത്തു വരാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :